കണ്ണൂര്‍: എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാറിനെ വി.എസ് അച്ച്യുതാനന്ദന്‍ നയിക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി ആരെന്ന കാര്യം പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗമായ താന്‍ മത്സരരംഗത്തുള്ളപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗമായ വി.എസ്. അച്യുതാനന്ദന്‍ മുന്നണിയെ നയിക്കുമെന്ന് പറയുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.