Categories

ബന്ധു നിയമന വിവാദം: ഇ.പി ജയരാജനോടും പി.കെ ശ്രീമതിയോടും സി.പി.ഐ.എം കേന്ദ്ര കമ്മറ്റി വിശദീകരണം തേടും


തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജനോടും പി.കെ ശ്രീമതിയോടും വിശദീകരണം തേടാന്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റി തീരുമാനം. വിശദീകരണം തേടിയ ശേഷം നടപടി എടുക്കണോ വേണ്ടയോ എന്ന് പി.ബി തീരുമാനിക്കും.

നേരത്തെ, വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച മുന്‍ മന്ത്രി ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. വിവാദത്തില്‍ പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയായിരുന്നു.


Also Read: ഇത് സൂപ്പര്‍മാന്‍ സാംസണ്‍; എതിര്‍ ടീമിനെപ്പോലും അമ്പരപ്പിച്ച് സഞ്ജുവിന്റെ അവിശ്വസനീയ ഫീല്‍ഡിംഗ്,വീഡിയോ


 



ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രം മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജയാണ് പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജി.എസ്.ടിയെയും രാജ്യത്തെ ആരോഗ്യമേഖലെയും സിനിമയിലൂടെ വിമര്‍ശിച്ചതിനെതിരെയാണ് എച്ച് രാജ രംഗത്തെത്തിയത്.ട്വിറ്ററിലൂടെയായിരുന്നു രാജയുടെ വിമര്‍ശനം. തമിഴ് നാട്ടില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 17500 പള്ളിക