എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി മുഖപത്രം പ്രതിരോധിച്ചില്ല: ഇ.പി ജയരാജന്‍
എഡിറ്റര്‍
Sunday 5th February 2017 9:17pm

ep-jayarajan


കേസിന്റെ കാര്യത്തില്‍ എനിക്കുള്ള നിലപാടുകളും അഭിപ്രായങ്ങളും പാര്‍ട്ടി വേദിയില്‍ പറയും. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് എന്റെ ഉത്തരവാദിത്തമാണ്. ഈ കേസ് കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ തുറന്നുപറയുമെന്നും അതുവരെ കാത്തിരിക്കണമെന്നും ജയരാജന്‍ പറഞ്ഞു.


ദുബായ്: ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടി വിരുദ്ധ ശക്തികളും കേരളത്തിലെ മാധ്യമങ്ങളും തന്നെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’  സഹായിച്ചില്ലെന്നാരോപണവുമായി സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍.

കേരളത്തിലെ മാധ്യമങ്ങള്‍ ആരോപണം വന്നപ്പോള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി പത്രവും തന്നെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല. ഇത് എന്തുകൊണ്ടാണെന്ന് താന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളും ചട്ടങ്ങളും നോക്കിയാണ് താന്‍ നടപടികള്‍ സ്വീകരിച്ചതെന്നും എന്നാല്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അവരെ ആരോ വിലക്കെടുക്കുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

ഇടതുമുന്നണി മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തുന്ന കാര്യം ഇപ്പോള്‍ തന്റെ മനസ്സിലില്ലെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അസ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തനിക്കെതിരായ ആക്രമണം. ഇതുകൂടെ കണ്ടാണ് താന്‍ സ്വമേധയാ രാജിവെച്ചതെന്നും ജയരാജന്‍ പറഞ്ഞു.


Read more: ഇ. അഹമ്മദ് ആശുപത്രിയില്‍ നേരിട്ടത് ക്രൂരമായ അതിക്രമം: മക്കള്‍


തനിക്കെതിരായ കേസ് അന്വേഷണത്തില്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. എന്നെ അറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണങ്ങളൊന്നും വിശ്വസിച്ചിട്ടിെന്നും ജയരാജന്‍ പറഞ്ഞു.

കേസിന്റെ കാര്യത്തില്‍ എനിക്കുള്ള നിലപാടുകളും അഭിപ്രായങ്ങളും പാര്‍ട്ടി വേദിയില്‍ പറയും. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് എന്റെ ഉത്തരവാദിത്തമാണ്. ഈ കേസ് കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ തുറന്നുപറയുമെന്നും അതുവരെ കാത്തിരിക്കണമെന്നും ജയരാജന്‍ പറഞ്ഞു.


Also read: യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കും: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്


 

Advertisement