കണ്ണൂര്‍: വെളിയം ഭാര്‍ഗവനുള്ള കമ്മ്യൂണിസ്റ്റ് ഗുണം സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനില്ലെന്ന് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍. സി.പി.ഐ.എം സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റാണെന്നുള്ള ചന്ദ്രപ്പന്റെ പ്രസ്താവന വങ്കത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ സഹായിക്കുന്ന നടപടിയാണ് ചന്ദ്രപ്പന്റേത് കോണ്‍ഗ്രസ് പാളയത്തില്‍ സി.പി.ഐയെ കയറ്റാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

സി.പി.ഐക്കാര്‍ പോലും ചന്ദ്രപ്പനെ അനുകൂലിക്കുന്നില്ല. സി.പി.ഐയുടെ നേതാവ് ചന്ദ്രപ്പനാണെന്നത് കോണ്‍ഗ്രസിന് ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ സമ്മേളനത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തെയല്ല, സി.പി.ഐ.എം നേതാക്കളെയും സമ്മേളനത്തെയുമാണ് അവര്‍ വിമര്‍ശിച്ചതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Malayalam News

Kerala News In English