എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ ഇടതുപക്ഷത്തെ തകര്‍ക്കുന്നവരുടെ കയ്യിലെ പാവ: അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയൊന്നുമല്ല നിങ്ങളെന്ന് ഇ.പി ജയരാജന്‍
എഡിറ്റര്‍
Monday 6th February 2017 11:18am

jayarajan

തിരുവനന്തപുരം: സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. ഇടതുപക്ഷത്തെ തകര്‍ക്കുന്നവരുടെ കൈകളിലെ പാവയായി സി.പി.ഐ മാറിയെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

ആര്‍.എസ്.എസ്-സി.പി.ഐ-കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള ലോ അക്കാദമി സമരം ജനം തിരിച്ചറിയും. സമരത്തിനു പിന്നില്‍ സി.പി.ഐയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബുദ്ധിജീവികളെന്നാണ് സി.പി.ഐക്കാരുടെ ഭാവം. എന്നാല്‍ സി.പി.ഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ‘നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാരിയരുടെ ഊണ് നടക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടാണ്. അത് ബോധ്യപ്പെട്ട് കുറേക്കൂടി പക്വതയുള്ള നിലപാട് സി.പി.ഐ സ്വീകരിക്കണം. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെങ്കില്‍ തങ്ങളോട് ചോദിക്കണം.

അല്ലാതെ സര്‍ക്കാര്‍ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുന്ന സി.പി.ഐ നടപടി മുന്നണി മര്യാദയുടെ അന്തസത്തയ്ക്ക് എതിരാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

Advertisement