Categories

Headlines

പോ­സ്‌­ക്കോ: നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നിര്‍­ത്തി­വ­യ്­ക്കാന്‍ പ­രി­സ്ഥി­തി മ­ന്ത്രാലയം

ഭു­വ­നേ­ശ്വര്‍: പോസ്‌കോ പ­ദ്ധ­തി­യുടെ നിര്‍­മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നിര്‍­ത്തി­വ­യ്­ക്കാനും അ­ന­ധികൃ­ത വ­ന­ഭൂ­മി ക­യേ­റ്റ­ങ്ങ­ള്‍ അ­വ­സാ­നി­പ്പി­ക്കാ­നും ഒറീ­സ സര്‍ക്കാ­രിന് കേ­ന്ദ്രവ­നം-പ­രി­സ്ഥിതി വ­കു­പ്പ് മ­ന്ത്രാ­ല­യ­ം നിര്‍­ദ്ദേ­ശം നല്‍കി.

ക­ഴി­ഞ്ഞ­യാ­ഴ്­ച­യാ­ണ് ഒറീ­സ സര്‍­ക്കാര്‍ പോ­സ്‌ക്കോ പ­ദ്ധ­തി­യു­ടെ നിര്‍­മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ആ­രം­ഭി­ച്ച­ത്. വ­ന­ഭൂ­മി­യു­ടെ അ­ന­ധി­കൃ­ത കൈ­യേ­റ്റം താല്‍ക്കാ­ലി­ക­മാ­യി നിര്‍­ത്തിവ­ച്ചെ­ങ്കി­ലും എ­ങ്ങി­നെ­യാ­ണ് മ­ന്ത്രാ­ല­യത്തില്‍ നിന്നും അ­ന­ധികൃ­ത വ­ന­ഭൂ­മി ക്ലി­യ­റന്‍­സ് ല­ഭി­ച്ച­തെ­ന്ന് നിര്‍­ദ്ദേ­ശ­ത്തില്‍ എ­വി­ടെയും വ്യ­ക്ത­മാ­ക്കു­ന്നില്ല. 2009 ഡി­സം­ബര്‍ 29നാ­ണ് പ­ദ്ധ­തി­ക്ക് മ­ന്ത്രാ­ല­യ­ത്തില്‍ നിന്ന് പ­ച്ച­ക്കൊ­ടി­കി­ട്ടി­യത്.

ഒ­റീ­സ സര്‍­ക്കാര്‍ വ­സ്­തു­തക­ളെ വളച്ചൊ­ടി­ക്കു­കയും പ­ല വി­വ­ര­ങ്ങളും ഒ­ളി­പ്പി­ച്ചെ­ന്നും, നി­യ­മങ്ങ­ളെ ലം­ഘി­ച്ചെന്നും മ­ന്ത്രാല­യം വ്യ­ക്ത­മാ­ക്കുന്നു. കൂ­ടാ­തെ മ­ന്ത്രാ­ല­യ­ത്തി­ന്റെ വ­നം അ­വകാ­ശ നി­യ­മ­ങ്ങള്‍ ന­ട­പ്പാ­ക്കു­ന്ന­തി­ മു­മ്പേ ഒറീ­സ സര്‍­ക്കാര്‍ ക്ലി­യ­റന്‍­സ് സ്വ­ന്ത­മാ­ക്കു­ക­യാ­യി­രുന്നു. വ­നം നി­വാ­സി­കള്‍ ഉള്‍­പ്പെ­ട്ട ഗ്ര­മ­സ­ഭ­ക­ളു­ടെ സമ്മ­തം ക്ലി­യ­റന്‍­സി­ന് അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി­രു­ന്നു. ഗ്രാ­മ­സ­ഭ­കള്‍ പ­ദ്ധ­തി­ക്കെ­തി­രാ­യി­രു­ന്നു എ­ന്ന വ­സ്­തു­തയും സര്‍­ക്കാര്‍ മ­റ­ച്ചു­വച്ചു.

നി­ര­വ­ധി­യാ­ളു­ക­ളു­ടെ ഭൂ­മി ഇ­തിന­കം കൈ­യ­ട­ക്കി­ക­ഴി­ഞ്ഞു. അ­വ­രു­ടെ വെറ്റി­ല കൃ­ഷി പാ­ടെ ന­ശി­പ്പിച്ചു. പ­ദ്ധ­തി­ക്കാ­യു­ള്ള ഡിമാര്‍­ക്കേ­ഷന്‍ ഇ­തിന­കം തു­ട­ങ്ങി­ക്ക­ഴിഞ്ഞു. ഇ­ക്കാര്യം പോ­സ്‌ക്കോ പ്രതി­രോ­ധ സം­ഗ്രാം സ­മി­തി­യും, ക­മ്മ്യൂ­ണി­സ്­റ്റ് പാര്‍­ട്ടിയും ഇ­പ്പോള്‍ മ­ന്ത്രാ­ല­യ­വും വ്യ­ക്ത­മാ­ക്കി­യിട്ടും എ­ന്തു­കൊ­ണ്ട് പ­ദ്ധ­തി­യു­ടെ ക്ലി­യ­റന്‍­സ് എ­ടു­ത്തു­മാ­റ്റു­ന്നി­ല്ലെ­ന്ന്­താ­ണ് ഉ­യ­രുന്ന ചോ­ദ്യം.

പ­ദ്ധ­തി­യു­ടെ അ­ന­ധികൃ­ത ക്ലി­യ­റന്‍­സ് റ­ദ്ദാ­ക്കി തെ­ളി­വു­കള്‍ ന­ശി­പ്പി­ച്ച ഉ­ദ്യോ­ഗ­സ്ഥര്‍­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്നാ­ണ് സ­മ­ര­ക്കാ­രു­ടെ ആ­വ­ശ്യം. പോ­സ്‌ക്കോ പദ്ധ­തി അ­സാ­നി­പ്പി­ക്ക­ണ­മെന്നും ജ­ന­ങ്ങ­ളു­ടെ അ­വ­കാ­ശങ്ങ­ളെ മാ­നി­ക്ക­ണ­മെ­ന്നും സ­മ­ര­ക്കാര്‍ വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ