കണ്ണപുരം: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി ശിവപ്രസാദ് അന്തരിച്ചു. 67 വയസായിരുന്നു.

കണ്ണൂര്‍ കണ്ണപുരം സ്വദേശിയ ശിവപ്രസാദ് പാപ്പിനിശേരി ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. വിരമിച്ചശേഷം വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ എവയര്‍നെസ് സെല്‍ ഡയറക്ടറായി. പരിസ്ഥിതി പ്രസിദ്ധീകരമായ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികായാണ്.

70 കളില്‍ നക്‌സലേറ്റ് പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ശിവപ്രസാദിന് അടിയന്തരാസ്ഥകാലത്ത് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുടക്കക്കാരിലൊരാളായിരുന്നു.

വനംവകുപ്പുമായി സഹകരിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നൂറ് കണക്കിന് യുവാക്കളെ പരിസ്ഥിതി സംരക്ഷണ രംഗത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൃഷി, വനംവകുപ്പുകളില്‍ ഉപദേശകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പെരിങ്ങോം ആണവനിലയത്തിനെതിരായ സമരം നയിച്ചവരില്‍ പ്രധാനിയായിരുന്നു.

ഭാര്യ: വല്‍സല, മക്കള്‍: ഇന്ദു, നവീണ്‍, ജതിന്‍

Malayalam News

Kerala News In English