തിരുവനന്തപ്പുരം: പശ്ചിമഘട്ട മലനിരകള്‍ പാരിസ്ഥിതികമായി അതീവ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്ന് പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ധ സമിതി (ണഏഋഋജ). പശ്ചിഘട്ട മലനിരകളുടെ അതിര്‍ത്തിയിലുള്ള 142 താലൂക്കുകള്‍ പാരിസ്ഥിതികമായി അതീവ പ്രാധാന്യ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വലിയ അളവില്‍ ജലം സംഭരിക്കുന്ന പുതിയ ഡാം പാടില്ലെന്ന് സമിതിയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു. അന്‍പതിലധികം വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഡീക്കമ്മീഷന്‍ ചെയ്യണമെന്നും സമിതി പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് മുല്ലപ്പെരിയാറില്‍ പഴയ ഡാമിന് പകരം പുതിയ ഡാം പണിയുന്നതിനു തടസ്സമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Subscribe Us:

പുതിയ ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ അത് ഈ മേഖലയിലെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വളരെ ആഴത്തില്‍ ബാധിക്കുമെന്ന് പരിസ്ഥിതി ഗവേഷകനായ മാധവ് ഗാഡ്ഗില്‍ പറയുന്നത്. മൂന്ന് സോണുകളായി തിരിച്ചാല്‍ ഒന്നും രണ്ടും സോണില്‍ പരിസ്ഥിതിമലിനമാക്കുന്ന രീതിയിലുള്ള വ്യവസായ ശാലകളോ ഡാമുകളോ കല്‍ക്കരി താപനിലയങ്ങളോ സ്ഥാപിച്ചാല്‍ അമൂല്യമായ പ്രകൃതി സമ്പത്ത് നശിക്കുമെന്ന് അദ്ദേഹം പറയുന്നു. നിലനില്‍ക്കുന്ന വ്യവസായശാലകള്‍ 2016 ഓടെ മാളിന്യവിമുക്തമാക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. പലരീതിയിലും ഗവേഷണങ്ങള്‍ നടത്തിയതിനു ശേഷമേ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുള്ളൂവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ വിദഗ്ധരുടെ അഭിപ്രായം.

കേരളത്തിന്റെ ആതിരപ്പള്ളി പദ്ധതിക്കും കര്‍ണ്ണാടകയുടെ ഗുണ്ടിയ ഹൈഡല്‍ പദ്ധതിക്കും പാരിസ്ഥിതിക അനുമതി നല്‍കാന്‍ പാടില്ലെന്നും പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി എന്ന ഒരു സമതിതിക്ക് രൂപം നല്‍കണമെന്നും പാരിസ്ഥിതിക സംരക്ഷണ നിയമം നല്‍കുന്ന അധികാരങ്ങള്‍ സമിതിക്ക് നല്‍കണമെന്നും പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

Malayalam News
Kerala News in English