കോഴിക്കോട്: തിയറ്ററുകളില്‍ തംരംഗമായി രജനിയുടെ യന്തിരന്‍ പ്രദര്‍ശനം തുടങ്ങി. കേരളത്തില്‍ 125 തിയറ്ററുകളിലാണ് റിലിസിങ്. ആദ്യ പ്രദര്‍ശനത്തിന് വന്‍ തിരക്കായിരുന്നു.

Subscribe Us:

125 കോടി ചെലവിട്ട് നിര്‍മ്മിച്ച യന്തിരന്‍ ഏഷ്യന്‍ സിനിമകളില്‍തന്നെ ചെലവേറിയതാണ്. വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ ഹോളിവുഡ് നിലവാരത്തില്‍ ശങ്കര്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ടിക്കറ്റുകള്‍ ഭൂരിഭാഗവും ഇന്നലെതന്നെ വിറ്റുപോയിരുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കുമൊപ്പം കലാസംവിധായകന്‍ സാബു സിറിലും, കലാഭവന്‍ മണിയും അന്തരിച്ച കൊച്ചിന്‍ ഹനീഫയും യന്തിരന്റെ ഭാഗമാണ്.

അതേസമയം ഹിന്ദി സിനിമാ ലോകത്ത് 1000ത്തോളം തിയേറ്ററുകളില്‍ യന്തിരന്റെ ഹിന്ദി പതിപ്പ് ഇന്ന് റിലീസായി.