എഡിറ്റര്‍
എഡിറ്റര്‍
എന്റെ പുതിയ നമ്പര്‍ തിയ്യേറ്ററുകളിലേക്ക്
എഡിറ്റര്‍
Wednesday 14th November 2012 11:52am

നവാഗതനായ എ. ജി. സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ പുതിയ നമ്പര്‍. സാന്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് കെ. പി. നിര്‍മിക്കുന്ന എന്റെ പുതിയ നമ്പറില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

ജയദേവ്, മഹ്‌റൂഫ് ഉസ്മാന്‍,  സുധീഷ്, രാമചന്ദ്രന്‍, റോബിന്‍, കിരണ്‍, ഷാജി റസാക്ക്, ജലീല്‍, ചാക്കോ, രാജശേഖരന്‍,  കീര്‍ത്തന, സിസിറ, രോഹിണി സിംഗ്, ടിന്‍സ് മനോജ്, നിമ്മി, ലീലാ കൃഷ്ണന്‍, വിജയന്‍ പിള്ള, മിനു റോബര്‍ട്ട്, നീതു, രേഷ്മ, ടാന്‍സി, സോഫിയ, സജിത നാരായണന്‍, സല്‍മ, ഗീത, വിചിത്ര, എഞ്ചല്‍ ബേബി, ദീപ, വിനോദ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

എറണാകുളത്ത് ജനിച്ച് വളര്‍ന്ന പ്രവീണ്‍ താമസിക്കുന്നത് കോട്ടയത്താണ്. പ്രവീണിന് നിലവില്‍ നാല് മൊബൈല്‍ ഫോണ്‍ ഉണ്ട്. അതിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കലാണ് പ്രധാന ജോലി. കോട്ടയത്ത് നിന്നെത്തിയ റെനി ജോണും പ്രവീണിനൊപ്പമാണ് താമസിക്കുന്നത്.

ഇവരുടെ ജീവിത ത്തിലേക്ക് അനിതയും കൂട്ടുകാരനായ ജാക്കിയും കടന്നുവരുന്നതോടെ സംഭവിക്കുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് പുതിയ നമ്പറില്‍ എ. ജി. സുകുമാരന്‍ അവതരിപ്പിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ എന്റെ പുതിയ നമ്പറിന്റെ ക്യാമറമാന്‍ ഫൈസല്‍ ഖാലിദ് ആണ്. ഗാനരചന- എ. ജി. സുകുമാരന്‍, സംഗീതം- നസറുദീന്‍ ഷാ, എഡിറ്റിങ്- രതീഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, പി.ആര്‍.ഒ- എ. എസ് ദിനേശ്.

Advertisement