എഡിറ്റര്‍
എഡിറ്റര്‍
വക്കം കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷിക്കും: വി.എം സുധീരന്‍
എഡിറ്റര്‍
Thursday 27th March 2014 5:25pm

v.m.-sudheeran

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയെക്കുറിച്ച് പഠിച്ച വക്കം പുരുഷോത്തമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് മുഖ്യകാരണം മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ്-എം തുടങ്ങിയ ഘടകകക്ഷികളാണെന്നാണ് വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ യുഡിഎഫ് ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് സുധീരന്‍ പറഞ്ഞിരിക്കുന്നത്.

യു.ഡി.എ.ഫിന് മികച്ച വിജയം നേടാന്‍ കഴിയാതിരുന്നത് കണ്ടെത്താനും പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് വക്കം പുരുഷോത്തമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്.

എ.സി ജോസ്, വി.എസ് വിജയരാഘവന്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. 2011 ജൂണ്‍ 23ന് ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗമാണ് സമിതിയെ നിശ്ചയിച്ചത്. ഇക്കാലമത്രയും പുറത്തു വരാതിരുന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തു വന്നതാണ് പ്രശ്‌നമായിരിക്കുന്നത്.

Advertisement