എഡിറ്റര്‍
എഡിറ്റര്‍
ലെനോവോ വൈബ് സെഡ് ഡ്യുവല്‍ സിം ഫാബ്ലറ്റ്
എഡിറ്റര്‍
Thursday 14th November 2013 1:56pm

vibe-z

ലെനോവോയുടെ വൈബ് സ്മാര്‍ട്‌ഫോണ്‍ വൈബ് 2 വിപണിയിലേക്ക്.

ലെനോവോ വൈബ് സെഡില്‍ 2.2 ജിഎച്ച് സെഡ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 3 യിലും സോണി എക്‌സ്പീരിയയിലും ഇത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

2 ജിബി റാമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡ്യൂവല്‍ സിം ആണ് ഫോണ്‍. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്.

ഡ്യുവല്‍ എല്‍.ഇ.ഡി ഫഌഷും ഉണ്ട്. 5 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ.

1080X1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 440 പിപിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി.

Advertisement