എഡിറ്റര്‍
എഡിറ്റര്‍
ലെഹ്മാന് കീഴില്‍ ആസ്വദിക്കുന്നു: ഷൈന്‍ വാട്‌സണ്‍
എഡിറ്റര്‍
Monday 6th January 2014 6:49pm

watson

സിഡ്‌നി: ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പര 5-0 ത്തിനു ആസ്‌ത്രേലിയ തൂത്തുവാരിയത് ടീമിന്റെ ഏറ്റവും നല്ല പുരോഗതിയെയാണ് വ്യക്തമാക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷൈന്‍ വാട്‌സണ്‍.

ടീമിന്റെ മുന്‍ കോച്ച് മിക്കി ആര്‍ദറിനെ കുറ്റപ്പെടുത്തിയും നിലവിലെ കോച്ച് ഡാറന്‍ ലെഹ്മാനെ അനുകൂലിച്ചും അദ്ദേഹം പ്രതികരിച്ചു.

കോച്ച് സ്ഥാനം ലെഹ്മാന്‍ ഏറ്റെടുത്തതുമുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വിനോദവും ആസ്വാദനവുമായി മാറിയിരിക്കുകയാണ്. ഈ കാര്യം വ്യത്കിപരമായി തനിക്ക് സന്തോഷമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തില്‍ ഇന്ത്യയുമായുള്ള മല്‍സരം പരാജയപ്പെട്ടതിന്റെ പേരില്‍ നാലുകളിക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ ഒരാളായിരുന്നു വാട്‌സണ്‍. ആര്‍ദറിന്റെ കീഴില്‍ ഓഫ് ഫീല്‍ഡ് തന്ത്രം കൊണ്ടായിരുന്നു അന്ന് ടീം കളത്തിലിറങ്ങിയിരുന്നത്.

എന്നാല്‍ പരാജയപ്പെട്ട ഉടനെ ആര്‍ദര്‍ അസ്‌ത്രേലിയയിലേക്ക് മടങ്ങുകയും തോല്‍വി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ടീമംഗങ്ങളുടെ മാനസിക തയ്യാറെടുപ്പിനു പുതിയ കോച്ച് ലെഹ്മാന്റെ തന്ത്രം വിജയിക്കുകയായിരുന്നു.

‘ഈ സന്ദര്‍ഭം താന്‍ ആസ്വദിക്കുകയാണ്. ആര്‍ദറിനു കീഴില്‍ ടീമംഗങ്ങള്‍ക്ക് ഉന്‍മേഷം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം സൗത്താഫ്രിക്കന്‍ കോച്ചായിരുന്നപ്പോള്‍ വിജയം കണ്ടിരുന്നെങ്കിലും തങ്ങളുടെ കോച്ചായപ്പോള്‍ പ്രതിഭ മങ്ങുകയാണ് ഉണ്ടായത്. ആ ചരിത്രം കഴിഞ്ഞു’- വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisement