Categories

എന്‍ജോയ് സ്‌പെഷല്‍ എഡിഷന്‍

enjoy1

മള്‍ട്ടി പര്‍പ്പസ് വാഹനമായ എന്‍ജോയിയുടെ പരിമിതകാല പതിപ്പ് ജനറല്‍ മോട്ടോഴ്‌സ് പുറത്തിറക്കി.

എന്‍ജോയ് വില്‍പ്പന 14,000 തികഞ്ഞത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്.

ക്രോം അലങ്കാരമുള്ള ടെയ്!ല്‍ ലാംപ് , ടേണ്‍ ഇന്‍ഡിക്കേറ്ററുള്ള ബാഹ്യ മിററുകള്‍ , റൂഫ് റയില്‍ , പ്രത്യേക ബോഡി ഗ്രാഫിക്‌സ് , തടിയുടെ ഫിനിഷുള്ള ഡാഷ് ബോര്‍ഡ് എന്നിവ അടങ്ങുന്ന 14,000 രൂപ വിലയുള്ള അക്‌സസ്സറി പാക്കാണ് എന്‍ജോയിയുടെ ലിമിറ്റഡ് എഡിഷനുള്ളത്.

ഏഴ് , എട്ട് എന്നീ സീറ്റ് ഓപ്ഷനുള്ള എന്‍ജോയിയ്ക്ക് 1.4 ലീറ്റര്‍ പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ വകഭേദങ്ങളുണ്ട്.

അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് രണ്ടിനും. എന്‍ജോയിയുടെ അടിസ്ഥാന വകഭേദത്തിന് 5.81 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.

Autobeatz

 

Tagged with: