Categories

Headlines

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാലുഗോള്‍ തോല്‍വി

ലണ്ടന്‍: ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. വെസ്റ്റ്ഹാമിനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ടീം തോറ്റത്. ഇതോടെ യുണറ്റഡിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു.

യുണൈറ്റഡിന്റെ മുന്‍താരം ജൊനാതന്‍ സ്‌പെക്റ്ററിന്റേയും കാര്‍ട്ടണ്‍ കോളിയുടേയും ഇരട്ടഗോളുകളാണ് ‘ചുവന്ന ചെകുത്താന്‍’ മാരെ തകര്‍ത്തത്. ബ്ലാക്ക്‌ബേണിനെ 7-1 തോല്‍പ്പിച്ച ടീമില്‍ അടിമുടി മാറ്റം വരുത്തിയാണ് ഫെര്‍ഗൂസന്റെ ടീം കളിക്കാനിറങ്ങിയത്.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ആര്‍സനല്‍ വീഗനെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. അന്റോണിന്‍ അല്‍കാസ്, ബെന്‍ഡിക്‌നര്‍ എന്നിവരാണ് ആര്‍സനലിനായി വലകുലുക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.