എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: അലന്‍ പര്‍ഡ്യൂ മികച്ച കോച്ച്
എഡിറ്റര്‍
Monday 14th May 2012 9:53am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2011-12 സീസണിലെ മികച്ച പരിശീലകനായി ന്യൂകാസില്‍ യുനൈറ്റഡ് മാനേജര്‍ അലന്‍ പര്‍ഡ്യൂവിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരനുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ വിന്‍സന്റ് കോമ്പനിക്കാണ്.

മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടുന്ന ആദ്യ ന്യൂകാസില്‍ പരിശീലകനാണ് അലന്‍ പര്‍ഡ്യ. ഈ സീസണില്‍ ന്യൂകാസിലിനെ ആദ്യ അഞ്ചില്‍ എത്തിക്കാന്‍ പര്‍ഡ്യൂവിന് സാധിച്ചിരുന്നു. 2003- 04 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു മികച്ച നേട്ടത്തിലേക്ക് ക്ലബ് എത്തിയത്.

മികച്ച കളിക്കാര്‍ പലരും നഷ്ടമായിട്ടും ഈ മികവിലെത്താന്‍ ന്യൂകാസിലിന് സാധിച്ചത് പര്‍ഡ്യൂവിന്റെ പരിശീലനമികവ് ഒന്നുമാത്രമാണ്. സീസണില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങി പല വമ്പന്‍മാരേയും മുട്ടുകുത്തിക്കാന്‍ ന്യൂകാസിലിന് സാധിച്ചിരുന്നു.

Advertisement