ദുബൈയ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരിയതിന് പിന്നാലെ ഇംഗ്ലീഷ്താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വ്യക്തിഗത ടെസ്റ്റ് റാങ്കിംഗിലും ഉയര്‍ച്ച.

അവസാനടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സ് ജയത്തിലേക്ക് നയിച്ച മധ്യനിരബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നിലെത്തിത്തി. ഓവലില്‍ 175 റണ്‍സ് നേടിയ കെവിന്‍ പീറ്റേഴ്‌സണ്‍ന്റെയും റാങ്കിങ്ങില്‍ ഉയര്‍ച്ചയുണ്ടായി. ആദ്യപത്തില്‍ സ്ഥാനം കണ്ടെത്തിയ പീറ്റേഴ്‌സണ്‍ ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ ഏഴാം സ്ഥാനത്തെത്തി.

ബൗളര്‍മാരില്‍ ജെയിംസ് ആന്‍ഡേഴ്‌സണും ഗ്രയിം സ്വാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. രണ്ടാം ടെസ്റ്റില്‍ ബാറ്റ് കൊണ്ടും ബോളു കൊണ്ടും ഉജ്ജ്വല പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ്. പരമ്പരയില്‍ പകരക്കാനായെത്തി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ടിം ബ്രസ്‌നെന്‍ അഞ്ച് സ്ഥാനം ഉയര്‍ന്ന് പതിനെന്നാം സ്ഥാനത്തെത്തി.

അതേസമയം ഇന്ത്യന്‍താരങ്ങളില്‍ പരരമ്പരയില്‍ മൂന്ന് സെഞ്ചുറിയോടെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡ് മാത്രമാണ് റാങ്കിംങ് മെച്ചപ്പെടുത്തിയത്. പരമ്പരയില്‍ 461 റണ്‍സ് കണ്ടെത്തിയ ദ്രാവിഡ് ആദ്യ പത്തിലെത്തി. നാല് സ്ഥാനങ്ങള്‍ മുന്നേറിയാണ് ദ്രാവിഡ് പത്താം റാങ്കിലെത്തിയത.

സച്ചിന്‍ ഒരു സ്ഥാനം നഷ്ടമായി അഞ്ചാം റാങ്കിലേക്കെത്തി. വി.വി.എസ് ലക്ഷ്മണ്‍ അഞ്ച് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പതിനേഴാം റാങ്കിലെത്തി. സേവാഗ് പത്തൊന്‍പതാം സ്ഥാനത്തും ഗൗതം ഗംഭീര്‍ മുപ്പത്തിയൊന്നാം സ്ഥാനത്തുമാണ്.

ബൗളര്‍മാരില്‍ പരമ്പരയില്‍ ആദ്യമത്സരത്തില്‍ 13.3 ഓവര്‍മാത്രം എറിഞ്ഞ സഹീര്‍ഖാന്‍ നേരത്തെയുണ്ടായിരുന്ന് ഏഴാം സ്ഥാനം നിലനിറുത്തിയപ്പോള്‍ ഹര്‍ഭജന്‍ സിംഗിനും ഇഷാന്ത് ശര്‍മയ്ക്കും റാങ്കിംഗില്‍ ഓരോ സ്ഥാനം നഷ്ടമായി. ഇരുവരും യഥാക്രമം പന്ത്രണ്ടും പതിമൂന്നാം സ്ഥാനത്തെത്തി.