എഡിറ്റര്‍
എഡിറ്റര്‍
‘ ഇപ്പോ ആരാ മണ്ടന്‍’; കോഹ്‌ലിയുടെ പേരു തെറ്റിച്ചതിന് പൊങ്കാലയിട്ട ആരാധകരോട് തെറ്റിന് പിന്നിലെ കാരണം വ്യക്തമാക്കി ഡാനിയേല്‍
എഡിറ്റര്‍
Wednesday 13th September 2017 5:26pm

ലണ്ടന്‍: വിരാട് കോഹ് ലി സമ്മാനിച്ച ബാറ്റില്‍ കോഹ്‌ലിയുടെ പേരിന്റെ സ്‌പെല്ലിംഗ് തെറ്റിയതിന് ഇംഗ്ലണ്ട് താരം ഡാനിയേല്‍ വൈറ്റിനെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പൊങ്കാലയിട്ട് പൊരിച്ചിരുന്നു. ട്രോളുകള്‍ സഹിക്ക വയ്യാതെ തനിക്ക് സംഭവിച്ച പിഴവിന് പിന്നിലെ കാരണം വ്യക്തമാക്കി ഡാനിയേല്‍ രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കോഹ്‌ലിയുടെ സ്‌പെല്ലിംഗ് തെറ്റിയത് തനിക്കല്ലെന്നും ബാറ്റ് നിര്‍മ്മിച്ചയാള്‍ക്കെന്നായിരുന്നു ഡാനിയേലിന്റെ ട്വീറ്റ്.

2014 ഐ.സി.സി ടി-20 ലോകകപ്പ് ബംഗ്ലാദേശില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമായിരുന്നു ഇംഗ്ലീഷ് വനിതാ ടീമംഗം ഡാനിയല്‍ വെയ്റ്റ്. താരത്തിന്റെ പ്രകടനമികവോ കളിക്കളത്തിലോ അത്ഭുത പ്രകടനത്തിന്റെയോ പേരിലായിരുന്നില്ല ഡാമിയേല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയോടുള്ള ആരാധനയുടെ പേരിലായിരുന്നു വൈറ്റ് ശ്രദ്ധ നേടിയിരുന്നത്.

തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 85 ശതമാനവും ഇന്ത്യക്കാരാണെന്ന് തുറന്ന് പറഞ്ഞ താരം ഇന്ത്യന്‍ നായകന്‍ തനിച്ച് സമ്മാനിച്ച സമ്മാനത്തിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.


Also Read:  ‘പേരുപോലും നേരാം വണ്ണം അറിയാതെയാണോ പ്രണയിക്കാന്‍ ഇറങ്ങിയത്’; വിരാടിനോട് പ്രണയം തുറന്നു പറഞ്ഞ ഇംഗ്ലണ്ട് താരത്തിന് പറ്റിയ അമളി ആഘോഷിച്ച് ട്രോളന്മാര്‍


ഇന്ത്യന്‍ നായകന്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായി വളര്‍ന്ന ഡാനിയലിനു സമ്മാനിച്ചത് ഒരു ബാറ്റാണ്. ചിത്രം പോസ്റ്റ് ചെയ്ത താരം ബാറ്റുപയോഗിക്കാന്‍ ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും ഈ ആഴ്ച തന്നെ ട്രെയിനിങ് ആരംഭിക്കുമെന്നും കുറിച്ചിരുന്നു.

പക്ഷെ ഇതിനിടെ ഡാനിയേലിന് ഒരബദ്ധം പറ്റി. വിരാടിന്റെ പേരിന്റെ സ്പെല്ലിംഗ് തെറ്റിപ്പോയി. തീര്‍ന്നില്ലേ. സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ട്രോളുകളുടെ മഴയാണ് ഡാനിയേല്‍ നേരിട്ടത്.

Advertisement