കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. തുടര്‍ച്ചായി അഞ്ചാം തവണയും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കാര്‍ഡിഫില്‍ മത്സരത്തിനിറങ്ങിയത്. ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറിന് പകരം വിനയ് കുമാര്‍ ടീമിലിടം കണ്ടെത്തി. ഏകദിനങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രാഹുല്‍ ദ്രാവിഡ് അവസാന ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം മഴമുടക്കിയപ്പോള്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം ഏകദിനം മഴയെ തുടര്‍ന്ന് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ടൈയില്‍ കലാശിക്കുകയായിരുന്നു.

ടെസ്റ്റ് പരമ്പരയിലും ഏക ടി-20 മത്സരത്തിലും സമ്പൂര്‍ണ്ണ പരാജയം ഏറ്റ് വാങ്ങിയ ഇന്ത്യക്കിന്ന വിജയിക്കാനായാല്‍ അവസാന ഏകദിനം കളിക്കാനിറങ്ങുന്ന ദ്രാവിഡിനു നല്‍കുന്ന നല്ലൊരു വിടനല്‍കലാകും അത്. ഇംഗ്ലണ്ട് ടീമില്‍ പേസ് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഇന്ന് കളിക്കുന്നില്ല.