സിലിഗുരി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ ഇംഗ്ലണ്ട് കുറച്ച് വിഷമിക്കേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ഇന്ത്യയില്‍ മത്സരം നടക്കുന്നുവെന്നതും മികച്ച സ്‌ക്വാഡാണ് നിലവിലുള്ളതെന്നും ടീമിന് ഗുണകരമാണ്. ഇന്ത്യയില്‍ വന്ന് മത്സരിക്കുക എന്നത് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് അത്ര ആശാസ്യമല്ലെന്നാണ് തോന്നുന്നത്.

Ads By Google

ടീം ഇന്ത്യ മികച്ചതാണ്. വളരെ മികച്ച ടീം സെലക്ഷനായിരുന്നു ഇത്തവണത്തേത്. കളിക്കാര്‍ എല്ലാവരും നല്ല ഫോമിലാണ്. ഇന്ത്യയ്ക്ക് പുറത്ത് നടന്ന പല മത്സരങ്ങളിലും ടീമിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ എന്നും ടീം മികച്ച നിലവാരം പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

ഇംഗ്ലണ്ടിനെതിരെ നടന്ന പല മത്സരങ്ങളിലും ഇന്ത്യയ്ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മണ്ണില്‍ വെച്ച് അവരെ തോല്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ വിജയം.

2007 ലും 2011 ലും ഇംഗ്ലണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ നമ്മള്‍ പരാജയപ്പെട്ടിരുന്നു. അതിന് പ്രതികാരം വീട്ടാന്‍ കഴുയുന്ന അവസരമാണ് വരാനിരിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

ടീമിലെ സ്പിന്നേഴ്‌സ് ആയ ഹര്‍ഭജനും അശ്വിനും പ്രഗ്യാന്‍ ഓജയും മികച്ച ഫോമിലാണ്. അതുപോലെ തന്നെ ബാറ്റിങ് നിരയും ശക്തമാണ്- ഗാംഗുലി പറഞ്ഞു.

നവംബര്‍ 15 ന് അഹമ്മദാബാദില്‍ വെച്ചാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മാച്ച് നടക്കുന്നത്‌