ഹൈദരാബാദ്: ഇന്ത്യന്‍ പര്യാടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് വിജയതുടക്കം. കഴിഞ്ഞ ദിവസം നടന്ന പരീശീലനമത്സരത്തില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെയാണ് ഇംഗ്ലണ്ട് ടീം പരാജയപ്പെടുത്തിയത്. ഏകദിന മത്സരത്തില്‍ 56 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം സ്‌കോര്‍: ഇംഗ്ലണ്ട്- 47.2 ഓവറില്‍ 219, ഹൈദരാബാദ്: 36.5 ഓവറില്‍ 163.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.2 ഓവറില്‍ 219 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ 7.5 ഓവറില്‍ 28 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്റ്റീവന്‍ ഫിന്നിന്റെ മികച്ച പ്രകടനത്തിന്റെ പിന്തുണയില്‍ ഹൈദരാബാദിനെ 36.5 ഓവറില്‍ 163 റണ്‍സിന് ആള്‍ ഔട്ടാക്കി ഇംഗ്ലീഷ് ടീം അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. വോക്‌സ് രണ്ടുവിക്കറ്റ് വീഴ്ത്തി.

ഒരു ഘട്ടത്തില്‍ 82ന് അഞ്ച് എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇംഗ്ലണ്ടിനെ രക്ഷിച്ചത് രവി ബൊപ്പാരയുടെയും (78) ഇന്നിംഗ്‌സാണ്. ക്രിസ് വോക്‌സിന്റെയും(46 നോട്ടൗട്ട്) അവസരോചിത ബാറ്റിംഗായിരുന്നു. ഹൈദരാബാദിനുവേണ്ടി അന്‍വര്‍ അഹമ്മദും സെയ്ദ് ഖാദിരിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.