മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 157 റണ്‍സിനും പരാജയപ്പെടുത്തി ആഷസ് പരമ്പര ഇംഗ്ലണ്ട് നിലനിര്‍ത്തി. ഒരു ടെസ്റ്റ് മാത്രം ശേഷിക്കേ പരമ്പരയില്‍ തോല്‍ക്കാതിരിക്കാന്‍ ആസ്‌ട്രേലിയക്ക് അടുത്ത മല്‍സരം ജയിച്ചേ തീരു. സ്‌കോര്‍. ആസ്‌ട്രേലിയ 98, 258, ഇംഗ്ലണ്ട് 513

രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 160 എന്ന നിലയില്‍ ബാറ്റിംഗാരംഭിച്ച കംഗാരുക്കള്‍ക്ക് ശേഷിക്കുന്ന നാലുവിക്കറ്റുകള്‍ 88 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടമായി. ടിം ബ്രെസ്‌നനാണ് രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയയുടെ കഥകഴിച്ചത്. 50 റണ്‍സ് വഴങ്ങി ബ്രെസ്‌നന്‍ നാലുവിക്കറ്റു വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ കംഗാരുക്കള്‍ 98 റണ്‍സിന് പുറത്തായിരുന്നു. ആന്‍ഡേഴ്‌സണും ട്രംലറ്റും ഇംഗ്ലണ്ടിനായി നാലുവിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ട്രോട്ടിന്റേയും (168*) പ്രയറിന്റേയും (85) ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 513 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സിലും പേസര്‍മാരാണ് ആസ്‌ട്രേലിയയെ തകര്‍ത്തത്. ഹാഡിനും (55*) വാട്ട്‌സണും (54) മാത്രമാണ് ആസ്‌ട്രേലിയന്‍ നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്. ട്രോട്ടാണ് കളിയിലെ താരം.