എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ട് ഏകദിന, ട്വന്റി-20 ടീമുകള്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Friday 30th November 2012 12:24pm

ലണ്ടന്‍: ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന, ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഏകദിന ടീമിനെ അലിസ്റ്റര്‍ കുക്കും ട്വന്റി-20 ടീമിനെ സ്റ്റുവര്‍ട്ട് ബ്രോഡും നയിക്കും.

ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാനെ രണ്ട് ടീമുകളില്‍നിന്നും ഒഴിവാക്കി. മധ്യനിര ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഒരിടവേളയ്ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തി.

പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് മീക്കറാണ് ട്വന്റി-20 ടീമിലെ പുതുമുഖം. രണ്ട് ട്വന്റി-20 യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

ഏകദിന, ട്വന്റി-20 ടീമുകളുടെ കോച്ചായി മുന്‍ ഇടംകൈയന്‍ സ്പിന്നര്‍ ആഷ്‌ലെ ജൈല്‍സിനെ നിയമിച്ചു.

ടീം ഡയറക്ടറും കോച്ചുമായ ആന്‍ഡി ഫഌറിന്റെ ജോലി ഭാരം കുറയ്ക്കാനാണ് ജൈല്‍സിന്റെ നിയമനം. ടെസ്റ്റ് ടീമിന്റെ ചുമതല ഫഌര്‍ തുടര്‍ന്നും വഹിക്കും.

Advertisement