ലോഡ്‌സ്: ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര 3-2 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ലോഡ്‌സില്‍ നടന്ന അവസാന മല്‍സരം 42 റണ്‍സിനാണ് കംഗാരുക്കള്‍ ജയിച്ചത്. സ്‌കോര്‍: ആസ്‌ട്രേലിയ 277/ 7. ഇംഗ്ലണ്ട് 235. നലുവിക്കറ്റ് വീഴ്ത്തിയ ഷോണ്‍ ടെയ്റ്റാണ് കളിയിലെ താരം.

ടെയ്റ്റിന്റെ മികച്ച ബൗളിംഗാണ് അവസാന മല്‍സരത്തില്‍ കംഗാരുക്കള്‍ക്ക് വിജയം നല്‍കിയത്. 48 റണ്‍സ് വിട്ടുകൊടുത്താണ് ടേയ്റ്റ് നാലുവിക്കറ്റ് വീഴ്ത്തിയത്. ആദ്യമൂന്നുമല്‍സരവും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ മോര്‍ഗനെ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുത്തു.