ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി ആറിന് പ്രഖ്യാപിക്കും.

Ads By Google

ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനം ഞായറാഴ്ചയാണ് നടക്കുന്നത്. ഇതിന് ശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ടീമിനെ തെരഞ്ഞെടുക്കും.

ഞാറാഴ്ചത്തെ പരമ്പരയിലെ കൂടി ടീമിന്റെ പ്രകടനം വിലയിരുത്തിയാകും ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിനെ സെലക്ഷന്‍ കമ്മറ്റി തീരുമാനിക്കുക. ഫോമിലല്ലെന്ന് തോന്നുന്ന ആരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

പാക്കിസ്ഥാനെതിരായ പരമ്പര തോറ്റതിനാല്‍ ടീമില്‍ സമൂലമാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 2-0ന് സ്വന്തമാക്കിയിരുന്നു. ജനുവരി 11-ന് രാജ്‌കോട്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര തുടങ്ങുന്നത്.

പരമ്പര കൈവിട്ടെങ്കിലും ഏകദിനത്തിലെങ്കിലും വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്നും ഒഴിവാകാനുള്ള ശ്രമത്തിലാകും ഇനി ഇന്ത്യന്‍ ടീം.