ദുബായ്: ഐ.സി.സി പുതുതായി പുറത്തിറക്കിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടെസ്റ്റ് മാച്ചില്‍ 2-0 ന് മുന്നിലെത്തിയ ഇംഗ്ലണ്ടാണ് ഒന്നാംസ്ഥാനത്ത്.

117 പോയിന്റുമായാണ് ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്തേക്ക് എത്തിയത്. 116 പോയിന്റുമായി സൗത്ത് ആഫ്രിക്കയും മൂന്നാം സ്ഥാനത്ത് 112 പോയിന്റുമായി ഓസ്ട്രേലിയയുമാണ് ഉള്ളത്. 111 പോയിന്റാണ് ഇന്ത്യന്‍ ടീമിന്.

വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനുള്ള മൂന്നാം ടെസ്റ്റ് മാച്ചിലും ഇംഗ്ലണ്ടിന് വിജയം നേടാനായാല്‍ ഇംഗ്ലണ്ടിന് ഒന്നാം സ്്ഥാനത്ത് ആധികാരിമായി തന്നെ തുടരാം. ടോപ്പ് 20 യിലുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 12 ാം സ്ഥാനത്തുണ്ട്. ബൗളിംഗ് പൊസിഷനില്‍ 20 ാം സ്ഥാനത്ത് ഇന്ത്യയുടെ സഹീര്‍ഖാനും ഉണ്ട്.