എഡിറ്റര്‍
എഡിറ്റര്‍
വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് ജയം
എഡിറ്റര്‍
Tuesday 22nd May 2012 9:42am

ലോര്‍ഡ്‌സ്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 193 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അലിസ്റ്റര്‍ കുക്ക് (79), ഇയാന്‍ ബെല്‍ (പുറത്താകാതെ 63) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്.

ഒരുഘട്ടത്തില്‍ 57ന് 4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുക്ക്-ബെല്‍ സംഖ്യം 132 റണ്‍സ് നേടി ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. വിന്‍ഡീസിന് വേണ്ടി കീമര്‍ റോച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സ്: 243, രണ്ടാം ഇന്നിംഗ്‌സ്: 345. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ്: 398, രണ്ടാം ഇന്നിംഗ്‌സ്: 193/5. രണ്ട് ഇന്നിംഗ്‌സിലുമായി വിന്‍ഡീസിന്റെ 11 വിക്കറ്റ് പിഴുത ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് മാന്‍ ഓഫ് ദ മാച്ച്.

Advertisement