ബ്രിസ്‌ബെയ്ന്‍
:ഹാട്രിക് അടക്കം ആറുവിക്കറ്റ് വീഴ്ത്തിയ ആസ്‌ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡിലിനു മുന്നില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കവാത്തു മറന്നു. സിഡിലിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെ കംഗാരുക്കള്‍ 260 റണ്‍സിന് ചുരുട്ടിക്കെട്ടി. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടപെടാതെ 25 എന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്‌ട്രോസിന്റെ തീരുമാനം അമ്പേപാളി. പിച്ചിലെ പേസ് മുതലാക്കി സിഡിലും മറ്റ് പേസര്‍മാരും തകര്‍ക്കുകയായിരുന്നു. മാറ്റ് പ്രയര്‍, ബ്രോഡ്, കുക്ക് എന്നിവരെ പുറത്താക്കിയാണ് പീറ്റര്‍ സിഡില്‍ ഹാട്രിക് നേടിയത്.

ഇംഗ്ലണ്ടിനായി കുക്കും (67) പീറ്റേഴ്‌സണും (43) ട്രോട്ടും (29) മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്.

കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട ആഷസ് തിരിച്ചുനേടുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ തോല്‍വി വഴങ്ങിയാണ് കംഗാരുക്കള്‍ ആഷസിനിറങ്ങുന്നത് ഇംഗ്ലണ്ടിനെ ആശ്വസിപ്പിക്കുന്നുണ്ട്.