എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിന്റെ തോല്‍വി അവസാനനിമിഷം വരെ പൊരുതിയതിനു ശേഷം: ഹോഡ്ഗ്‌സണ്‍
എഡിറ്റര്‍
Monday 25th June 2012 11:33am

കീവ്: ഇംഗ്ലണ്ട് ഇറ്റലി മത്സരത്തില്‍ ഭാഗ്യക്കേടുകൊണ്ടാണ് ഇംഗ്ലണ്ട് ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നതെന്ന് കോച്ച് ഹോഡ്ഗ്‌സണ്‍. 120 മിനുട്ടോളം കളിച്ചെങ്കിലും ഇരുടീമുകള്‍ക്കും  ഗോളുകള്‍ നേടാനായില്ല. തുടര്‍ന്നുവന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ പതറിയതാണ് താരങ്ങള്‍ക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞു.

”താരങ്ങളെല്ലാം വളരെ മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. എന്നിരുന്നാലും ഭാഗ്യം തുണച്ചില്ല. അവര്‍ക്ക് ശക്തമായ എതിരാളികളായിരുന്നു ഞങ്ങള്‍. എല്ലാവരും നന്നായി കളിച്ചു. അത് അവരുടെ ആരാധകരും അംഗീകരിക്കുന്ന കാര്യമാണ്. ഗ്യാലറിയിലിരുന്ന് ഇംഗ്ലണ്ടിനെ പ്രോത്സാഹിപ്പിക്കുന്ന ആരാധകരെ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ആദ്യത്തെ പെനാല്‍റ്റികള്‍ നന്നായാണ് എടുത്തത്. പിന്നീട് അവര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വന്നതാണ് പ്രശ്‌നമായത്.

ടെന്‍ഷന്‍ വന്നുകഴിഞ്ഞാല്‍ പിന്നെ വിചാരിച്ച രീതിയില്‍ കളിക്കാന്‍ കഴിയില്ല.  പിന്നെ ഭാഗ്യം വലിയൊരു ഘടകമാണ്. പെനല്‍റ്റി ഷൂട്ട് ഔട്ട് എന്നു പറയുന്നത് തന്നെ ഒരു ഭാഗ്യപരീക്ഷണമാണ്.

ആ പരീക്ഷണത്തിലാണ് ഞങ്ങള്‍ തോറ്റത്. തോല്‍വിയില്‍ നാണക്കേടുതോന്നുന്നില്ല. ഇറ്റലിയ്ക്ക് മികച്ച എതിരാളികളാകാന്‍ ഇംഗ്ലണ്ടിന്‌ കഴിഞ്ഞിട്ടുണ്ട്. ”- ഹോഡ്ഗ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisement