Categories

കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

engineering student indhu died എറണാകുളം: മംഗലാപുരം എക്‌സ്പ്രസില്‍ യാത്രക്കിടെ കാണാതായ കോഴിക്കോട് എന്‍.ഐ.ടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദു(25)വിന്റെ മൃതദേഹം കണ്ടെത്തി. എണറാകുളം ചെങ്ങമനാട്ടില്‍ പെരിയാറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ കണ്ട് തിരിച്ചറിഞ്ഞിട്ടില്ല.

മൂന്ന് ദിവസം മുമ്പാണ് ഇന്ദുവിനെ കാണതായാത്. ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍നിന്നാണു തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഇന്ദുവിനെ കാണാതായത്. ഷൊര്‍ണൂരിനും കല്ലായിക്കുമിടയിലാണു സംഭവം. എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ ഗവേഷകയായ ഇന്ദു അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങുകയായിരുന്നു.

ട്രെയിനിലെ ബി1 എസികോച്ചിലായിരുന്നു ഇന്ദു. എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷും ഇതേ കോച്ചിലുണ്ടായിരുന്നു. രാത്രി 11 വരെ ഇന്ദു കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നെന്നു സുഭാഷ് പോലീസിനു മൊഴി നല്‍കി. തിങ്കളാഴ്ച രാവിലെ കല്ലായിയിലെത്തിയപ്പോഴാണു കാണാതായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെത്തിയപ്പോള്‍ മൊബൈല്‍ഫോണും പണവുമടങ്ങുന്ന ബാഗും മാത്രമാണ് ഇന്ദുസഞ്ചരിച്ച ബര്‍ത്തിലുണ്ടായിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.