തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് തിരിച്ചിറക്കിയതാണെന്നാണ് വിശദീകരണം

യന്ത്രത്തകരാര്‍ പരിഹരിച്ചെങ്കിലും ക്യാപ്റ്റന്റെ ഡ്യൂട്ടി സമയം അവസാനിച്ചെന്നു പറഞ്ഞ് യാത്ര പുനരാരംഭിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളംവെച്ചു.

ക്യാപ്റ്റന്റെ ഡ്യൂട്ടിസമയം കഴിഞ്ഞെങ്കിലും വിമാനം ഷാര്‍ജയിലെത്തിക്കണമെന്ന് ക്യാപ്റ്റനോട് നര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ശേഷം വിമാനം വീണ്ടും പുറപ്പെടുമെന്നാണ് അറിയിപ്പ്.