കാണ്‍പൂര്‍: കാണ്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനുസമീപത്തുവെച്ച് സ്രംശക്തി
എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Ads By Google

ദല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക് വരികായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. കാണ്‍പൂര്‍ പ്രധാന സ്‌റ്റേഷന് മുന്‍പായുള്ള ജൂഹി യാര്‍ഡില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട ഉടനെയായിരുന്നു അപകടം. ഇതോടെ ഝാന്‍സി ബാന്ദ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Subscribe Us: