എഡിറ്റര്‍
എഡിറ്റര്‍
ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം
എഡിറ്റര്‍
Monday 3rd April 2017 11:54am

തിരുവനന്തപുരം: യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. ഈ വെള്ളിയാഴ്ച്ച കണ്ണൂരില്‍ വച്ചായിരിക്കും വിവാഹം നടക്കുക. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു.

ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. താജ് വിവാന്റെ ഹോട്ടലില്‍ നടന്ന നിശ്ചയത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രാമായിരുന്നു പങ്കെടുത്തത്.

എപ്രില്‍ ഏഴിന് കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍ വച്ചായിരിക്കും വിവാഹം. തുടര്‍ന്ന് പത്താം തിയ്യതി കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി റിസപ്ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെന്നൈയിലെ പഠനകാലം മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും. പത്ത് വര്‍ഷത്തെ സൗഹൃദമാണ് വെള്ളിയാഴ്ച്ച വിവാഹമായി മാറുന്നത്.


Also Read: വാത്മീകി മഹര്‍ഷിയെ അപമാനിച്ചെന്ന പരാതിയില്‍ നടി രാഖി സാവന്തിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്


നടനും ഗായകനും സംവിധായകനുമായ സഹോദരന്‍ വിനീത് ശ്രീനിവാസന്റെ തിരയിലൂടെയാണ് ധ്യാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടാന്‍ ധ്യാനിന് സാധിച്ചിട്ടുണ്ട്.

Advertisement