എഡിറ്റര്‍
എഡിറ്റര്‍
നികുതി വെട്ടിപ്പ്: സെയ്ഫ് അലി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
എഡിറ്റര്‍
Sunday 9th September 2012 1:01pm

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നികുതി വെട്ടിച്ച് കാര്‍ ഇറക്കുമതി ചെയ്തതിനാണ് ചോദ്യം ചെയ്തത്.

2004ല്‍ മലയാളിയായ കുളങ്ങര മുഹമ്മദ് എന്നയാളാണ് സെയ്ഫിനുവേണ്ടി നികുതി വെട്ടിച്ച് കാര്‍ ഇറക്കുമതി ചെയ്തതെന്നാണ് സൂചന. ഈ കാര്‍ ഇപ്പോള്‍ സെയ്ഫ് അലി ഖാന്റെ പേരിലാണ്.

Ads By Google

ദുബായില്‍ നിന്നും കാര്‍ ഇറക്കുമതി ചെയ്യാന്‍ മുഹമ്മദിന് പണം നല്‍കിയത് സെയ്ഫാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഹമ്മദ് വളരെ സാധാരണക്കാരനാണെന്നും അയാള്‍ക്ക് കാര്‍ വാങ്ങാനുള്ള സാമ്പത്തികമില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് നിയമമനുസരിച്ച് വിദേശത്ത് 2 വര്‍ഷത്തില്‍ കൂടുതല്‍ താമസിച്ച ഏതൊരാള്‍ക്കും വസ്തുവകകള്‍ ഡ്യൂട്ടിയില്ലാതെ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാവുന്നതാണ്. കാര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 2006 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സെയ്ഫിന് നോട്ടീസയിച്ചിരുന്നെങ്കിലും സെയ്ഫ് അതിന് പ്രതികരണം അറിയിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സെയ്ഫ് അലി ഖാന്‍ തയ്യാറായിട്ടില്ല.

Advertisement