ന്യൂദല്‍ഹി: യോഗ ഗുരു ബാബ രാംദേവിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  നോട്ടീസ് അയച്ചു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് നോട്ടീസ്.

Ads By Google

രാംദേവിന്റെ ഉറ്റ അനുയായി ബാലകൃഷ്ണ ഉള്‍പ്പെടെ മറ്റു ഭാരവാഹികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃത പണമിടപാടും, നികുതി വെട്ടിപ്പും നടത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇത് ആദ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാംദേവിന് നേരിട്ട് നോട്ടീസ് അയക്കുന്നത്.

രാംദേവിന്റെ നേതൃത്വത്തിലുള്ള ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റ്, പതഞ്ജലി യോഗ ട്രസ്റ്റ് എന്നിവക്ക് കണക്കില്‍പ്പെടാത്ത 60 ലക്ഷം രൂപ ലഭിച്ചതുമായി ബന്ധപെട്ടാണ് ഫെമ നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്.