എഡിറ്റര്‍
എഡിറ്റര്‍
ജഗന്‍മോഹന്‍ റെഡ്ഢിയുടെ 863 കോടിയുടെ സ്വത്തുവകകള്‍ ജപ്തി ചെയ്തു
എഡിറ്റര്‍
Wednesday 5th March 2014 7:52pm

jagan

ന്യൂദല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ സ്വത്തു വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തിചെയ്തു. 863 കോടിരൂപയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ 16 മാസം ജയിലില്‍ കഴിഞ്ഞ ജഗന്‍ മോഹന്‍ റെഡ്ഡി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പുറത്തിറങ്ങിയത്. രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തുകയില്‍ സി.ബി.ഐ പ്രത്യേക കോടതിയാണ് ജഗന് ജാമ്യം അനുവദിച്ചിരുന്നത്.

ജഗനെതിരെയുള്ള കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സി.ബി.ഐ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. 10 കുറ്റപത്രങ്ങളാണ് ജഗനെതിരെയുള്ളത്.

2012 മെയ് 27 നായിരുന്നു ജഗന്‍ അറസ്റ്റിലായത്. പിതാവ് വൈ.എസ് രാജ ശേഖര റെഡ്ഢി മുഖ്യമന്ത്രിയായിരിക്കെ ജഗന്റെ കമ്പനികളില്‍ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വന്‍ നിക്ഷപം നടത്തിയതിരുന്നു.

ജഗന്റെ കമ്പനികളില്‍ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വന്‍ നിക്ഷപം നടത്തിയതിരുന്നു. പിതാവ് വൈ.എസ് രാജ ശേഖര റെഡ്ഢി മുഖ്യമന്ത്രിയായിരിക്കെയാണ് വന്‍ നിക്ഷേപം ഉണ്ടായിയത്. നാല് വര്‍ഷം മുന്‍പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈ.എസ്.ആര്‍ മരിച്ചതോടെ നേതൃസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി.

ഏറെ താമസിയാതെ കോണ്‍ഗ്രസ് വിട്ട് ജഗന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപതവ്ക്കരിച്ചു. ഈ വിരോധം വെച്ച് കോണ്‍ഗ്രസ്  രാഷ്ട്രീയ പകപോക്കല്‍ നടത്തിയതിന്റെ ഫലമാണ് ജഗന് എതിരെയുള്ള കേസുകള്‍ എന്നാണ് ഇദ്ദേഹത്തിന്റെ അനുയായികളുടെ വാദം.

നാല് മാസത്തിനുള്ളില്‍ ജഗനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനും അന്ന് കോടതി സി ബി ഐയോട് നിര്‍ദേശിച്ചിരുന്നു. കേസന്വേഷണം പൂര്‍ത്തിയായതായി കഴിഞ്ഞയാഴ്ച കോടതിയെ സി.ബി.ഐ അറിയിച്ചിരുന്നു.

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ ജഗന്‍ ശക്താമായ രംഗത്തുവന്നിരുന്നു.

Advertisement