എഡിറ്റര്‍
എഡിറ്റര്‍
കള്ളപ്പണം വെളുപ്പിക്കല്‍; കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദീഖിയുടെ വീട്ടില്‍ റെയ്ഡ്
എഡിറ്റര്‍
Thursday 1st June 2017 9:00am

 

മുംബൈ: കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ മുന്‍ സഹമന്ത്രിയുമായ ബാബ സിദ്ദീഖിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.


Also read ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമെന്ന് സൂചന


ബാബാ സിദ്ദീഖിയുടെ വീട്, ഓഫീസ്, അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ബില്‍ഡറുടെ വീട് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. 1999 മുതല്‍ 2014 വരെ മൂന്ന് തവണ ബാന്ദ്രിയില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു ബാബാ സിദ്ദീഖി.


Dont miss ‘അവസര വാദമേ നിന്റെ പേരോ അര്‍ണബ്’; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു


കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച വ്യാജ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് അന്വേഷിക്കുന്നത്. നേരത്തെ ബോളിവുഡ് താരങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്ന വ്യക്തിയാണ് ബാബാ സിദ്ദീഖി. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായികളും അതിഥികളായെത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കിയും സിദ്ദീഖി ശ്രദ്ധ നേടിയിരുന്നു.

Advertisement