ramdevന്യൂദല്‍ഹി: വിദേശ നാണയവിനിമയച്ചട്ടം ലംഘിച്ചതിന് ബാബ രാംദേവിനെതിരെയും അദ്ദേഹത്തിന്റെ ട്രസ്റ്റിനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ട്രസ്റ്റ്, ദിവ്യജോതി മന്ദിര്‍ ട്രസ്റ്റ് എന്നിവയുടെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണ് കേസ്.

രാംദേവും അദ്ദേഹത്തിന്റെ ട്രസ്റ്റുകളും അമേരിക്ക, ബ്രിട്ടന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തികസഹായം സ്വീകരിച്ചതിന്റെ തെളിവുകള്‍ ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ നിന്ന് ഏഴു കോടി രൂപ രാംദേവ് സ്വീകരിച്ചിട്ടുണ്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. പതഞ്ജലി ട്രസ്റ്റിന്റെയും ദിവ്യജ്യോതി മന്ദിര്‍ ട്രസ്റ്റിന്റെയും ഓഫീസുകളില്‍ നിന്ന് ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.