ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്ക് പരോക്ഷ മുന്നറിയിപ്പുമായ് പാകിസ്ഥാന്‍. പാകിസ്ഥാനു നേരെയുള്ള ഏത് ആക്രമണത്തിനും ഭാവി തലമുറ ഓര്‍ക്കുന്ന തരത്തില്‍ തിരിച്ചടി നല്‍കുമെന്ന് പാക് വ്യോമസേനാ മേധാവി സൊഹൈല്‍ അമന്‍ പറഞ്ഞു. സിയാച്ചിന്‍ മേഖലയില്‍ പാക് യുദ്ധ വിമാനങ്ങള്‍ പറന്നതിന് തൊട്ടു പിന്നാലെയാണ് വ്യോമസേന മേധാവിയുടെ പ്രസ്താവനയും.


Also read വിഴിഞ്ഞം കരാര്‍; അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ല; കരാര്‍ നീട്ടി നല്‍കിയത് ഏക പക്ഷീയമായിട്ടല്ലെന്നും ഉമ്മന്‍ ചാണ്ടി 


സ്‌കര്‍ദുവിലെ ഖദ്രി എയര്‍ബേസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയുടെ പേരെടുത്ത് പറയാതെ അമന്‍ മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ മിറാഷ് യുദ്ധവിമാനങ്ങള്‍ സിയാച്ചിന്‍ മേഖലയില്‍ പറന്നിരുന്നത്.

യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ പറന്നെങ്കിലും വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു അതേ സമയം തന്നയാണ് അതിര്‍ത്തിയില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി അമാന്‍ രംഗത്തെത്തിയത്. പാകിസ്ഥാന്‍ വ്യോമസേനയുടെ പരിശീലനവും അമന്‍ പരിശോധിച്ച് വിലയിരുത്തി.


Dont miss ‘മമ്മൂക്ക.. സത്യത്തില്‍ ഇതിലേതാ കുഞ്ഞിക്ക’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ അപരന്‍; ചിത്രങ്ങള്‍ കാണാം


മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ സൊഹൈല്‍ അമന്‍ വളരെ ഉയരത്തിലും താഴ്ന്നും പറക്കാവുന്ന യുദ്ധവിമാനങ്ങളുടെ പ്രകടനമാണ് പരിശോധിച്ചത്. നേരത്തെ പാക് പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയ ഇന്ത്യ ഇതിന്റെ ദൃശ്യങ്ങളും പുറത്ത വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശത്രുക്കള്‍ക്ക് തിരിച്ചടി നല്‍കുമെന്ന അമന്റെ മുന്നിയിപ്പ്.