ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പഠനകമ്മറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധം കേന്ദ്രഭക്ഷ്യമന്ത്രി ശരത് പവാറിനെ അറിയിക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി. പ്രശ്‌നം ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒന്നല്ലെന്നും രവി പറഞ്ഞു.

സി ഡി മായിയെ കേന്ദ്രം നിശ്ചിച്ച സമിതിയുടെ അധ്യക്ഷനാക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നിട്ടുള്ളത്. എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് നടപടിയെടുത്ത ഒരാള്‍ വീണ്ടും സമതിയിലെത്തുമ്പോള്‍ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കുമെന്നും വയലാര്‍ രവി വ്യക്തമാക്കി.