കൊച്ചി: എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് പ്രമുഖ കാര്‍ഷികശാസ്ത്രജ്ഞനായ ഡോ. എം എസ് സ്വാമിനാഥന്‍. മനുഷ്യന് ഹാനികരമായ എല്ലാ കീടനാശിനികളും നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നതാണ് വ്യക്തിപരമായ നിലപാട്. മനുഷ്യജീവിതത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇനിയും സമിതികളെ നിയമിക്കണമെന്ന് തോന്നുന്നില്ലെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.

കുട്ടനാട് പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍ മുമ്പോട്ടുപോകന്നുണ്ടെന്നും സ്വാമിനാഥന്‍ പറഞ്ഞു. പാക്കേജുമായി ബന്ധപ്പെട്ട് അടുത്തമാസം സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും എം എസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.