ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി കമ്പനികള്‍ക്ക് അനുമതി നല്‍കി. എച്ച്.എല്‍ കപാഡിയ അധ്യക്ഷനായ സു്പ്രീം കോടതി ബെഞ്ചാണ് അനുമതി നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്ലിനാണ് കയറ്റുമതി ചുമതല. ഉല്‍പ്പാദകരുടെ ഹരജി പരിഗണിച്ചാണ് കോടതി വിധി.

അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയത് ഉല്‍പ്പാദനത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കരുതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് മുമ്പ് ഉല്‍പ്പാദിച്ചവ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

Subscribe Us:

Malayalam news, Kerala news in English