ന്യൂദല്‍ഹി: കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചാരണം രാഷ്ട്രീയലാഭത്തിനുവേണ്ടിയാണെന്ന് ഡോ.എ വി ദുരി. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന എക്‌സല്‍ കോര്‍പ്പ കെയറിന്റെ വൈസ് പ്രസിഡന്റാണ് ദുരി.

എന്‍ഡോസള്‍ഫാനെതിരായ പ്രചാരണം രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭത്തിനുവേണ്ടിയുള്ളതാണ്. കീടനാശിനിക്കെതിരേ കേരളത്തില്‍ ഇത്രവലിയ പ്രതിഷേധത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ദുരി പറഞ്ഞു. ലോകത്ത് ഒരിടത്തും പ്രശ്‌നമുണ്ടാക്കാത്ത എന്‍ഡോസള്‍ഫാന്‍ എങ്ങിനെ കേരളത്തില്‍ മാത്രം പ്രശ്‌നമുണ്ടാക്കുമെന്നും ദുരി ചോദിച്ചു.

Subscribe Us:

എന്നാല്‍ ദുരിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പി കരുണാകരന്‍ എം പി പ്രതികരിച്ചു.