endosulfanതിരുവനന്തപുരം: രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇടതു എം.പിമാര്‍ പാര്‍ലമെന്റ് ധര്‍ണ്ണ നടത്തി. രാവിലെ 11 മണിക്ക് ഗാന്ധിപ്രതിമക്കു മുന്നില്‍ ആരംഭിച്ച ധര്‍ണ്ണ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

എല്‍.ഡി.എഫിന്റെ അടിയന്തിര നേതൃയോഗം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ തുടര്‍സമരപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.