Categories

എന്‍ഡോസള്‍ഫാന്‍: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം ഡിയെ മാറ്റി

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം ഡിയെ മാറ്റി. ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എം ഡി എം കെ മനോജ് സര്‍ക്കാറിന് കത്തുനല്‍കിയിരുന്നു. എം.ഡി സ്ഥാനത്ത് നിന്ന് എം.കെ മനോജനെ മാറ്റാനുള്ള കുറിപ്പില്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഒപ്പുവച്ചു. കെ.എല്‍.ഡി.സി മാനേജിംങ് ഡയറക്ടര്‍ സുബൈര്‍ഖാനെ പുതിയ എം.ഡിയായി ചുമതലപ്പെടുത്തി.

അതിനിടെ സര്‍ക്കാറും പ്ലാന്റേഷനും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നായിരുന്നു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അടിമുടി മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതല്ലെങ്കില്‍ പ്രത്യേക അപ്പീല്‍ നല്‍കി സര്‍ക്കാറിന്റെ സത്യാവാങ്മൂലത്തില്‍ മാറ്റംവരുത്താനാണ് തീരുമാനമെന്നും മുല്ലക്കര പറഞ്ഞു.

എല്ലാ മുന്‍കരുതലും എടുത്താണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്നും ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനുള്ള തീരുമാനം പ്ലാന്റേഷന്‍ കോര്‍പറേഷന്റെത് മാത്രമായിരുന്നില്ലെന്നും കോര്‍പ്പറേഷന്‍ അഭിപ്രായപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ എല്ലാ നിയനടിപടികളും പാലിച്ച കീടനാശിനിയാണ്. നിയമവിരുദ്ധമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷമായിരുന്നു നടപടി. കേന്ദ്ര കീടനാശിനി നിയമം അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കാന്‍ െ്രെടബ്യൂണല്‍ വേണമെന്ന ആവശ്യം തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.