തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടത്തിയ വിവാദപ്രസ്താവന തിരുത്തണമെന്ന് കെ പി സി സി കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് എം എം ഹസന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതുമൂലം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിന് തെളിവില്ലെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രസ്താവനക്കെതിരേ രംഗത്തെത്തിയിരുന്നു.