Categories

എന്‍ഡോസള്‍ഫാന്‍: ഇടതുമുന്നണിയുമായി സഹകരിക്കില്ല: കോണ്‍ഗ്രസ്

ramesh-chennithalന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭത്തില്‍ ഇടതുമുന്നണിയുമായി സഹകരിക്കില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

പ്രശ്‌നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. എന്‍ഡോസള്‍ഫാനെതിരേ സ്വന്തം നിലയില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

4 Responses to “എന്‍ഡോസള്‍ഫാന്‍: ഇടതുമുന്നണിയുമായി സഹകരിക്കില്ല: കോണ്‍ഗ്രസ്”

  1. mohanan

    വളരെ വിചിത്രമായ അഭിപ്രായം , രമേഷിനു ഇനിയും ഇക്കാര്യത്തില്‍ അല്‍മത്രമായി മറ്റുള്ള പാര്‍ട്ടികളും സങ്കടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാം , v m സുധീരനെ നോക്കി പഠിക്കൂ , അദ്ദേഹം ചെയ്യേണ്ടത് ചെയ്യും പറയുവാനുള്ളത് പറയും

  2. ASHRAF

    ethilum rasteeyam kanunna chennilathala thanne ne

  3. RAJAN Mulavukadu.

    നാണമില്ലേ കോണ്‍ഗ്രസ്സ്കാരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍.
    ആരെ രക്ഷിക്കാന്‍ വേണ്ടിയാണു കോണ്‍ഗ്രസ് ഈക്കര്യത്തില്‍ മൌനം പാലിക്കുന്നത്.
    ഇത്ര വര്ഷം പഠിച്ചിട്ടും ഒരു തിരുമാനത്തില്‍ എത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല എന്നത് എന്നെപോലുള്ള സാധാരണക്കാരന്‌ വളരെ വിഷമം തോന്നുന്നു.
    കേരളത്തിലെ ചെറിയ കാര്യങ്ങള്‍ക്കു പോലും പ്രതികരിക്കുന്ന വയലാര്‍ രവിയും, മുല്ലപ്പള്ളി രാമചന്ദ്രനും എന്തുകൊണ്ട് എന്ടോസള്‍ഫാന്‍ കാര്യത്തില്‍ മൌനം പാലിക്കുന്നു?
    ആദര്‍ശദീരനായ ആന്റണി എന്തുകണ്ട് മൌനം പാലിക്കുന്നു?
    മുസ്ലിം ലീഗിന്റെ ഏക മന്ത്രി അഹമ്മദു സാഹിബ്‌ ഇന്തിയയില്‍ ഇല്ല എന്ന് തോന്നുന്നു? അദ്ധേഹത്തിന്റെ മൌനം കാസര്‍കോട്ടെ ജനങ്ങളെ ഭിതിയില്‍ ആക്കുന്നു.

  4. Gopakumar N.Kurup

    ഇനിയും ഒരു പഠനം..!! ആര്‍ക്കു വേണ്ടി..?? പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം കുത്തകകള്‍ക്ക് പതിച്ചു നല്‍കിയപ്പോള്‍ ഇതിന്റെ ഒരു ശതമാനം പഠനമെങ്കിലും നടത്താന്‍ കേന്ദ്രം തയ്യാറായോ..?? ഓര്‍ക്കേണ്ട പ്രധാന കാര്യം ലോകത്തിലെ 25ഓളം രാജ്യങ്ങള്‍ എന്‍ഡോസല്‍ഫാന്‍ നിരോധിക്കാന്‍ ഇതിനോടകം തയ്യാറായി എന്നതാണു..!! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സ്വന്തം ജനങ്ങള്‍ നരകയാതന അനുഭവിക്കുന്നതിനെ പഠനങ്ങള്‍ മുഖാന്തിരം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു..!! എല്ലാവര്‍ക്കും ഉറപ്പുള്ള ഒരു കാര്യം ഐ.സി.എം.ആര്‍ നടത്തുന്ന പഠനം എന്‍ഡോസള്‍ഫാനെ വെള്ള പൂശാനുള്ളതാണു എന്നതാണു..!! ജയ്റാം രമേശിലൂടെ അതിന്റെ ആദ്യപടി പുറത്തു വരികയും ചെയ്തു..!! തളിക്കുന്ന രീതിയാണു പ്രശ്നമെന്ന മുന്‍ വിധി കാര്യങ്ങള്‍ ഏതു ദിശയിലേക്കാണു പോകുന്നതെന്നതിന്റെ സൂചകമാണു..!!
    സ്റ്റോക്‌ഹോം കണ്‍‌വെന്‍ഷനില്‍ ഇന്ത്യ എന്തു നിലപാടാണു സ്വീകരിക്കുക എന്നത് ഇപ്പോള്‍ ഏറെക്കുറേ വ്യക്തമാണു..!! ഈ മാരകവിഷം ഇനിയും ഏറെയാളുകളെ നശിപ്പിക്കും എന്നത് തീര്‍ച്ച..!! അപ്പോളും നമ്മള്‍ പഠനങ്ങളുടെ പിറകേയായിരിക്കും..!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.