ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പഠനസംഘത്തിന്റെ അധ്യക്ഷ സ്ഥാനത്തുനിന്നും സി.ഡി.മായിയെ മാറ്റുമെന്ന് എ.സി. ഷണ്‍മുഖദാസ്. മായിയെ മാറ്റുമെന്ന് കേന്ദ്രമന്ത്രി ശരത് പവാര്‍ തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമിതി അധ്യക്ഷനായി മായിക്കുപകരം പ്രമുഖ ആരോഗ്യവിദഗ്ദനെ നിയമിക്കുമെന്നും പവാര്‍ ഉറപ്പുനല്‍കിയതായി ഷണ്‍മുഖദാസ് പറഞ്ഞു.

മുന്‍പ് എന്‍ഡോസള്‍ഫാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ മായിയെ വീണ്ടും പഠനസംഘത്തിന്റെ അധ്യക്ഷനാക്കിയതിനെതിരെ വ്യാപകപ്രതിഷേധമുയന്നിരുന്നു.