കൊച്ചി: എന്‍ഡോസള്‍ഫാന് അനുകൂല നിലപാടെടുത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ ധര്‍ണ നടത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

കാസര്‍ക്കോട്ട് നടന്ന അന്താരാഷ്ട്ര സെമിനാറില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി തോമസ് നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ പ്രസ്താവന നടത്തിയതെന്നും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും തോമസ് വ്യക്തമാക്കി.