Categories

എന്‍ഡോസള്‍ഫാന്‍: ‘കേന്ദ്രത്തിന്റെ കണ്ണ് അടഞ്ഞുതന്നെ’

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തം ലോകത്തിന്റെ കണ്ണുതുറപ്പിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍. കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സംസ്ഥാനത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണം ഭരണകൂടത്തിന്റെ പിഴവാണ്. ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് തുല്യ ഉത്തരവാദിത്തമാണുള്ളത്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ വിതരണം ചെയ്യവേയാണ് വി.എസ് ഈ പരാമര്‍ശം നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.